അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ  ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും  തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി

ചാലക്കുടി: അന്തർ സംസ്ഥാന കഞ്ചാവ് വിതരണക്കാരൻ  ഗ്രീൻ സന്ദീപനെ രണ്ടു കിലോ കഞ്ചാവും  തോക്കുമായി ചാലക്കുടി എക്‌സൈസ് റേഞ്ച് പിടികൂടി.  ഇയാളുടെ മുറിയിൽ നിന്ന് കഞ്ചാവും ഒരു മാനിൻറെ  തലയോട്ടിയും കണ്ടെടുത്തു. 

തലയോട്ടി  അന്വേക്ഷണത്തിനായി ഫോറസ്റ്റിനു കൈമാറി.  ചാലക്കുടി വെട്ടുകടവ് ഭാഗത്തു നടത്തിയ റെയ്ഡിൽ  ആണ് ഇയാൾ പിടിയിലായത്. ചാലക്കുടി എക്സൈസ്  റേഞ്ച് ഇൻസ്‌പെക്ടർ അശ്വിൻ കുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്.