നസ്രീന്റെ മൃതദേഹത്തിൽ പോസ്റ്റുമോർട്ടം പരിശോധന നടത്തിയില്ലെന്ന് ആരോപണമുണ്ട്. എന്നാൽ രണ്ട് മൃതദേഹങ്ങളും പോസ്റ്റുമോർട്ടം നടത്തിയതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അഹമ്മദാബാദ്: കൊല്ലപ്പെട്ട 19കാരിയുടെ മൃതദേഹത്തിന് പകരം ആശുപത്രി ജീവനക്കാർ കുടുംബത്തിന് നൽകിയത് പ്രസവത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം. കൊലപാതകികളെ രക്ഷിക്കാൻ ആശുപത്രി ജീവനക്കാർ ബോധപൂർവ്വം മൃതദേഹങ്ങൾ മാറ്റിയതാണെന്ന് കുടുംബം ആരോപിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അഹമ്മദാബാദിലാണ് സംഭവം നടന്നത്. മിത്തൽ ജാദവ് എന്ന 19കാരിയുടെ മൃതദേഹത്തിന് പകരം പ്രസവത്തിനിടെ മരിച്ച 26കാരിയായ നസ്രീൻ സയ്യിദിന്റെ മൃതദേഹമാണ് നൽകിയത്.

രണ്ടുപേരുടെയും കുടുംബങ്ങൾ ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി പരാതി നൽകി. 

നസ്രീന്റെ മൃതദേഹത്തിൽ പോസ്റ്റുമോർട്ടം പരിശോധന നടത്തിയില്ലെന്ന് ആരോപണമുണ്ട്. എന്നാൽ രണ്ട് മൃതദേഹങ്ങളും പോസ്റ്റുമോർട്ടം നടത്തിയതാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

മിത്തലിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം നടത്തിയ ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടുനൽകി.