തീവണ്ടികളിൽ സ്ത്രീകളെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവരുന്നത് പതിവാക്കിയ ഇതര സംസ്ഥാനക്കാരൻ പിടിയിലായി. മധ്യപ്രദേശ് സ്വദേശി കമൽ റാത്തോഡാണ് പിടിച്ചുപറി ശ്രമത്തിനിടെ പിടിയിലായത്. 

കൊല്ലം: തീവണ്ടികളിൽ സ്ത്രീകളെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവരുന്നത് പതിവാക്കിയ ഇതര സംസ്ഥാനക്കാരൻ പിടിയിലായി. മധ്യപ്രദേശ് സ്വദേശി കമൽ റാത്തോഡാണ് പിടിച്ചുപറി ശ്രമത്തിനിടെ പിടിയിലായത്.

Add Asianetnews as a Preferred SourcegooglePreferred

കൊല്ലം-ഗുരുവായൂർ ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചപ്പോഴാണ് കമൽ റാത്തോഡ് പിടിയിലായത്. ട്രെയിൽ കിളികൊല്ലൂരിലെത്തിയപ്പോഴാണ് കഴുത്തിൽ കിടന്ന അഞ്ച് പവന്റെ മാല പറിച്ചെടുക്കാൻ ശ്രമിച്ചത്.

തടയാൻ ശ്രമിച്ചപ്പതോടെ വീട്ടമ്മയെ ആക്രമിച്ചു. ബഹളം കേട്ട് മറ്റ് യാത്രക്കാർ എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുത്തി. കള്ളനെ സഹയാത്രികർ ചേർന്ന് കീഴ്പ്പെടുത്തി റെയിൽവേ പോലീസിൽ ഏൽപ്പിച്ചു.

ഇയാൾ സമാനമായ നിരവധികേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾക്കൊപ്പം മറ്റേതെങ്കിലും സംഘങ്ങളുണ്ടോ എന്നും അന്വേഷിച്ച് വരികയാണ്. കേരളത്തിൽ നടന്ന സമാനമായ കവർച്ചകളിൽ ഇയാൾക്ക് പങ്കുണ്ടോയെന്നും വ്യക്തമാകേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു.