കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മേലാറ്റൂര്‍ ആര്‍.എം ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആദിത്യ വീട്ടില്‍ തൂങ്ങിമരിച്ചത്.

മലപ്പുറം: മേലാറ്റൂരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയിൽ അധ്യാപകര്‍ക്കെതിരെ രക്ഷിതാക്കളുടെ പരാതി. പരീക്ഷക്ക് കോപ്പിയടിച്ചെന്നാരോപിച്ച്, അധ്യാപകര്‍ സ്കൂളില്‍ വച്ച് അപമാനിച്ച മനോവിഷമത്തിലാണ് ആത്മഹത്യയെന്നാണ് ആരോപണം.

കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് മേലാറ്റൂര്‍ ആര്‍.എം ഹയര്‍ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ആദിത്യ വീട്ടില്‍ തൂങ്ങിമരിച്ചത്.പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്ന് എത്തിയ കുട്ടി വീടിന്‍റെ മുകളിലത്തെ നിലയിലെ മുറിയിലാണ് തൂങ്ങിമരിച്ചത്.പരീക്ഷക്ക് കോപ്പിയടിച്ചെന്നാരോപിച്ച് അധ്യാപിക വഴക്കുപറഞ്ഞെന്നും അപമാനിച്ചെന്നും കുട്ടി വീട്ടിലെത്തിയ ഉടനെ സഹോദരി ആതിരയോട് പറഞ്ഞിരുന്നു.

മറ്റാരോ കോപ്പിയടിക്കാനായി കൊണ്ടുവന്ന കടലാസ് താൻ ഇരിക്കുന്ന ബഞ്ചിനു സമീപം കണ്ടതാണ് ടീച്ചര്‍ തെറ്റിദ്ധരിച്ചതെന്നും കോപ്പിയടിച്ചിട്ടില്ലെന്നും ആതിര സഹോദരിയോട് പറഞ്ഞു. സംഭവവുമായി ബന്ധപെട്ട് വ്യക്തമായ പ്രതികരണത്തിന് സ്കൂള്‍ അധികൃതര്‍ തയ്യാറായില്ല. 

പരീക്ഷാ ഹാളില്‍ കോപ്പിയടി നടന്നുവെന്ന് അധ്യാപിക പറഞ്ഞിരുന്നുവെന്നും ബാക്കി കാര്യങ്ങളെക്കുറിച്ചൊന്നും അറിയില്ലെന്നുമായിരുന്നു സ്കൂള്‍ പ്രിൻസിപ്പാള്‍ സുഗുണ പ്രകാശന്‍റെ വിശദീകരണം.

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'