ഉദയ്പൂരിൽ വിനോദസഞ്ചാരത്തിനെത്തിയ ഫ്രഞ്ച് യുവതിയെ പീഡിപ്പിച്ചതായി പരാതി.
ഉദയ്പൂർ: വിനോദസഞ്ചാരത്തിനെത്തിയ ഫ്രഞ്ച് യുവതിയെ പീഡിപ്പിച്ചതായി രാജസ്ഥാനിലെ ഉദയ്പൂരിൽ പരാതി. ദില്ലിയിൽ നിന്ന് ജൂൺ 22-ന് ഉദയ്പൂരിൽ എത്തിയ ഫ്രഞ്ച് യുവതിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ സിദ്ധാർത്ഥ് എന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
നൈറ്റ് പാർട്ടിയിൽ വെച്ച് പരിചയപ്പെട്ട സിദ്ധാർത്ഥ്, ഉദയ്പൂരിലെ സ്ഥലങ്ങൾ കാണിക്കാമെന്ന് പറഞ്ഞ് യുവതിയെ തന്റെ അപാർട്ട്മെന്റിൽ എത്തിച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് യുവതി മൊഴി നൽകി. യുവതിയുടെ പരാതിയെ തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ പീഡനം നടന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി അധികൃതർ അറിയിച്ചു.
