കോഴിക്കോട് : കഞ്ചാവ് കേസിൽ പ്രതികൾക്ക് 15 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മുക്കത്ത് നിന്നും 50 കിലോ കഞ്ചാവുമായി പിടിയിലായ ഇടുക്കി സ്വദേശികൾക്കാണ് കനത്ത ശിക്ഷ വിധിച്ചത്.

ഇടുക്കി അടിമാലി സ്വദേശികളായ അഫ്സൽ , ധനീഷ് എന്നിവരാണ് പ്രതികൾ. ഇടുക്കിയിൽ നിന്നും കോഴിക്കോട് കഞ്ചാവ് എത്തിച്ച സംഘമായിരുന്നു ഇവർ. വടകര എൻ.ഡി.പി.എസ് കോടതിയാണ് ശിക്ഷ
വിധിച്ചത്.