എറണാകുളം: കൂത്താട്ടുകുളത്ത് പോക്സോ കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്ത പ്രതിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിയുമായി സമ്പർക്കം പുലർത്തിയ കൂത്താട്ടുകുളം പോലീസ് സ്റ്റേഷനിലെ ആറ് പൊലീസുകാർ നിരീക്ഷണത്തിലേക്ക് മാറി. 

കഴിഞ്ഞ ഇരുപത്തിയാറാം തീയതിയാണ് പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെയും പെൺകുട്ടിയുടെയും സമ്പർക്ക പട്ടിക പൊലീസ് ശേഖരിച്ചുവരികയാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പോലീസുകാരാണ് നിരീക്ഷണത്തിലായത്.

'മാധ്യമ ശ്രദ്ധ മാറുമ്പോള്‍ ഞങ്ങളുടെ സ്ഥിതിയെന്താവുമെന്ന് അറിയില്ല'; ഹാഥ്റസ് പെണ്‍കുട്ടിയുടെ ബന്ധുക്ക...

ബെംഗളൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞുമായി മലയാളി തിരുവനന്തപുരത്ത്; ഒടുവില്‍ പൊലീസ് പിടിയില്‍...