കൊല്ലം ചിതറ സ്വദേശി ബഷീറാണ് മരിച്ചത്. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.

കൊല്ലം: കൊല്ലം കടക്കലില്‍ സി പി എം പ്രവർത്തകനെ കുത്തിക്കൊന്നു. കൊല്ലം ചിതറ സ്വദേശി ബഷീറാണ് കൊല്ലപ്പെട്ടത്. ഷാജഹാൻ എന്നയാളുടെ കുത്തേറ്റാണ് ബഷീർ മരിച്ചത്. 

കൊല നടത്തിയ ഷാജഹാൻ കോൺഗ്രസ്സ് പ്രവർത്തകനാണന്ന് സി പി എം ആരോപിക്കുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറയുന്നു.