തിരുവനന്തപുരം: തിരുവനന്തപുര കഴക്കൂട്ടത്ത് ദളിത് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ട് പോയി ബലാൽസംഗം ചെയ്ത കേസിൽ നാലു പേർ അറസ്റ്റില്‍. പ്രതികളെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

സ്കൂളില്‍ നിന്നും പുറത്തിറങ്ങിയ പെണ്‍കുട്ടിയെ പ്രതികള്‍ ബലമായി ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പീഡനത്തിനു ശേശം പ്രതികള്‍ ഉപേക്ഷിച്ച പെണ്‍കുട്ടിയെ തുമ്പ പൊലീസാണ് കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു.