ദില്ലി: ഓവുചാലിന് സമീപത്ത് നിന്നും 25 വയസ്സുള്ള യുവതിയുടെ അഴുകിയ മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തി. ദില്ലിയിലെ  കരവല്‍ നഗറില്‍ നിന്നാണ് ഞായറാഴ്ച മൃതദേഹം കണ്ടെത്തിയത്. ഓവുചാലിന് സമീപത്ത് കൂടി നടന്നുപോകുകയായിരുന്ന യാത്രക്കാരാണ് ബാഗ് ആദ്യം കണ്ടത്.

ഇവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.   മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കാണാതായെന്ന് ചൂണ്ടിക്കാട്ടി സ്റ്റേഷനില്‍ ലഭിച്ച പരാതികള്‍ പരിശോധിക്കുകയാണ് പൊലീസ്.