മോഷ്ടാക്കള്‍ തോക്കുചൂണ്ടി ഇവരുടെ കൈയിലുള്ള പണവും വിലപിടിച്ച വസ്തുക്കളും കൈക്കലാക്കി.
ദില്ലി: ദമ്പതികളെ തോക്കിന്‍ മുനയില്‍ തടഞ്ഞുനിര്‍ത്തി കവര്‍ച്ച നടത്തി. നോര്‍ത്ത് ദില്ലിയിലാണ് സംഭവം. കുട്ടികളുടെ മുമ്പില്‍വെച്ചാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പണം കവര്‍ന്നത്. മുഖംമൂടി ധരിച്ച മൂന്ന് പേരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി. വരുണ്‍ ബാഹല്‍ എന്നയാളാണ് കവര്‍ച്ചക്ക് ഇരയായത്. ഭാര്യവീട്ടില്‍നിന്ന് രാത്രി മോഡല്‍ ടൗണിലെ സ്വന്തം വീട്ടിലേക്ക് എത്തിയതായിരുന്നു ഇവര്‍. ഇവര്‍ എത്തിയപ്പോള്‍ വീടിന് മുന്നില്‍ മുഖംമറച്ച് മൂന്ന് പേര്‍ നില്‍ക്കുന്നുണ്ടായിരുന്നു.
മോഷ്ടാക്കളെ കണ്ടതോടെ കാര്‍ വീട്ടിനുള്ളിലേക്ക് കയറ്റാതെ നേരെ പോയി വീടിന് പിറകിലെ പാര്‍ക്കിംഗ് ഏരിയയിലേക്ക് എത്തി. എന്നാല്‍, പിന്നാലെ എത്തിയ മോഷ്ടാക്കള്‍ തോക്കുചൂണ്ടി ഇവരുടെ കൈയിലുള്ള പണവും വിലപിടിച്ച വസ്തുക്കളും കൈക്കലാക്കി. ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും ഫോണും നഷ്ടപ്പെട്ടതായി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
