കുറച്ച് ദിവസം മുന്‍പ് അയല്‍വാസികളുടെ വീട്ടിന് മുന്നില്‍ സാവിത്രിയുടെ മകന്‍ മൂത്രമൊഴിച്ചത് അവര്‍ കാണുകയും സാവിത്രിയുമായി തര്‍ക്കത്തില്‍ ആകുകയും ചെയ്തു. 

ദില്ലി: നാലുവയസ്സുകാരനായ കുട്ടി വീടിനു മുന്നില്‍ മൂത്രമൊഴിച്ചുവെന്ന് ആരോപിച്ച് കൊലപാതകം. ദില്ലിയിലെ അമന്‍ വിഹാറിലാണ് സംഭവം. കുട്ടിയുടെ അമ്മയായ മുപ്പത്തിമൂന്നുകാരിയെയാണ് അയല്‍വാസി കൊലപ്പെടുത്തിയത്. വടക്ക് കിഴക്കന്‍ ദില്ലി സ്വദേശിയായ സാവിത്രി റാണയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ കൗമാരക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. 

കുറച്ച് ദിവസം മുന്‍പ് അയല്‍വീട്ടിന് മുന്നില്‍ സാവിത്രിയുടെ മകന്‍ മൂത്രമൊഴിച്ചിരുന്നതായി പറയുന്നു. ഇത് വീട്ടുകാര്‍ കാണുകയും സാവിത്രിയുമായി തര്‍ക്കമുണ്ടാവുകയും ചെയ്തു. അന്നത്തെ വഴക്കില്‍ ഇപ്പോള്‍ അറസ്റ്റിലായ കൗമാരക്കാരനും ഉണ്ടായിരുന്നു. അയല്‍വാസികളും സമീപത്തെ കടക്കാരും ഒക്കെ ഇടപെട്ടാണ് അന്നാ വഴക്ക് തീര്‍ത്തത്.

എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച രാത്രി 11.3-ഓടെ കൗമാരക്കാരന്‍ ഷേവിംഗ് കത്തി ഉപയോഗിച്ച് സാവിത്രി റാണയെ ആക്രമിക്കുകയായിരുന്നു. കഴുത്തിലും ശരീരത്തിലും ആഴത്തിലുള്ള മുറിവേറ്റ ഇവര്‍ രക്തം വാര്‍ന്നാണ് മരിച്ചത്. കൗമരക്കാരനെ പിടികൂടിയതായി ഡിസിപി പ്രണവ് തായല്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona