മുംബൈ: ഇന്ത്യയിൽ നിരോധിച്ച പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ കൈവശം വച്ച മൂന്ന് പേരെ പൊലീസ് പിടികൂടി. മഹാരാഷ്ട്രയിലെ ഔറംഗബാദ് ഏരിയയിലെ ഒസ്‌മാൻപുരയിൽ നിന്നാണ് മഹാരാഷ്ട്ര പൊലീസ് ഒരു കോടിയോളം രൂപയുടെ നിരോധിച്ച നോട്ടുകൾ കണ്ടെത്തിയത്.

പൊലീസ് ചെക്‌പോസ്റ്റിൽ വച്ച് പരിശോധന നടത്തിയപ്പോഴാണ് മൂന്ന് പേരും പിടിയിലായത്. ഇവരുടെ പക്കലുണ്ടായിരുന്നത് പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണർ രാഹുൽ ഖദെ പറഞ്ഞു.

"കേസിൽ വിശദമായ അന്വേഷണം നടത്തും. പ്രതികളെ ചോദ്യം ചെയ്ത് വരികയാണ്. സ്പെസിഫൈഡ് ബാങ്ക് നോട്‌സ് നിയമ പ്രകാരം മൂവർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്," ഡിസിപി വ്യക്തമാക്കി.