തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ ഭിന്നശേഷിക്കാരന് വെട്ടേറ്റു. ആനയറ സ്വദേശി ബിജുവിനാണ് ഇന്നലെ രാത്രി വെട്ടേറ്റത്. സാരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന വിവരം. ബിജുവും നേരത്തെ സമാനമായ കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.