കണ്ണൂർ: കണ്ണൂർ ശ്രീകണ്ഠാപുരത്ത് മാനസിക വൈകല്യമുള്ള യുവതിയെ മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചു. ചെങ്ങളായി സ്വദേശികളായ സിയാദ് , ബാത്തുശ, അബൂബക്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങാൻ കടയിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. തിരികെ പോകാൻ നേരം പ്രതികളിലൊരാൾ ബൈക്കിലെത്തി പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് കൂട്ടിക്കൊണ്ട്പോയി. അവിടെ വച്ച് സിയാദും , ബാത്തുശയും, അബൂബക്കറും ചേർന്ന് പെണ്‍‍കുട്ടിയെ പീഡിപ്പിച്ചു. 

മാനസികമായി വളർച്ചയില്ലാത്ത പെണ്‍കുട്ടിയെ കൗശലത്തിലൂടെയാണ് പ്രതികൾ കൂട്ടിക്കൊണ്ടുപോയത്. പ്രതികളായ മൂവരും ശ്രീകണ്ഠാപുരത്ത് തന്നെ ഉള്ളവരാണ്. ഒരാൾ പെയിന്‍റിംഗ് തൊഴിലാളിയും, രണ്ടാമത്തെ പ്രതി ഓട്ടോ ഡ്രൈവറും, മൂന്നാം പ്രതി ടൗണിലെ കടയിൽ ജീവനക്കാരനുമാണ്. മൂന്ന് പേരും സുഹൃത്തുക്കളാണ്. അസ്വസ്തകൾ പ്രകടിപ്പിച്ച പെണ്‍കുട്ടിയോട് വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.