പരിശോധിക്കാന്‍ എത്തിയ ഡോക്ടറെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച അക്രമിയുടെ നാവ് ഡോക്ടര്‍ ശക്തമായി കടിക്കുകയായിരുന്നു.
കേപ്ടൗണ്‍: രോഗം അഭിനയിച്ച് ആശുപത്രിയിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്‍റെ നാവ് വനിതാ ഡോക്ടര്‍ കടിച്ചുമുറിച്ചു. സൗത്ത് ആഫ്രിക്കയിലെ ബ്ലൂംഫൊണ്ടെയ്‍നിലെ ആശുപത്രിയില്‍ വച്ചാണ് 24 കാരിയായ ഡോക്ടര്‍ക്ക് നേരെ ബലാത്സംഗ ശ്രമം നടന്നത്. പരിശോധിക്കാന്‍ എത്തിയ ഡോക്ടറെ കടന്നുപിടിച്ച് ചുംബിക്കാന്‍ ശ്രമിച്ച അക്രമിയുടെ നാവ് ഡോക്ടര്‍ ശക്തമായി കടിക്കുകയായിരുന്നു.
നാവ് മുറിഞ്ഞ അക്രമി ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട് മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും പൊലീസ് പിടികൂടി. ഗുരുതരമായി പരിക്കറ്റ അക്രമിയെ ശസ്ത്രക്രിയക്ക് വിധേയനാക്കി. മുറിവുകള്‍ ഭേദപ്പെട്ടാല്‍ മജിസ്ട്രേറ്റി മുമ്പില്‍ അക്രമിയെ ഹാജരാക്കും. കഴിഞ്ഞ വര്‍ഷം മാത്രം ആഫ്രിക്കയില്‍ 40,000 ബലാത്സംഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ ഇതില്‍ കൂടുമെന്നാണ് അധികൃതര്‍ പറയുന്നത്.
