കൊല്ലം: കൊല്ലത്ത് വൻ ലഹരിമരുന്ന് വേട്ട. രണ്ട് കോടിയോളം രൂപ വിലവരുന്ന ലഹരിമരുന്ന് എക്സൈസ് സംഘം പിടികൂടി. രണ്ട് കേസുകളിലായി ഹാഷിഷ് ഓയിലും അഞ്ച് കിലോ കഞ്ചാവുമാണ് പിടിച്ചത്. ഹാഷിഷ് ഓയിൽ കടത്തുകയായിരുന്ന തൃശൂർ സ്വദേശി സിറാജ്, ചവറ സ്വദേശി അഖിൽ രാജ് എന്നിവരെയും കഞ്ചാവ് കടത്തുകയായിരുന്ന കാവനാട് സ്വദേശി അജി മോനെയും എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ്  അറസ്റ്റ് ചെയ്തു.