Asianet News MalayalamAsianet News Malayalam

ഡോക്‌ടറുടെ വ്യാജ കുറിപ്പടിയുമായി ഗുളിക വാങ്ങി ലഹരിക്കായി വില്‍പന; മൂന്നംഗ സംഘം പിടിയില്‍

ലോക്ക് ഡൗൺ കാലത്ത് ഇവര്‍ വില്‍പന നടത്തിയത് ആയിരക്കണക്കിന് രൂപയുടെ ലഹരി മരുന്നുകളും ഗുളികകളുമാണ്

Drug selling three arrested in Kollam
Author
Kollam, First Published Aug 6, 2020, 10:30 PM IST

കൊല്ലം: ലഹരിക്കായി ഗുളികകള്‍ വാങ്ങി വില്‍പന നടത്തുന്ന സംഘം പിടിയില്‍. ഡോക്ടറുടെ വ്യാജ കുറിപ്പടി തയ്യാറാക്കി മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന് ഗുളികകള്‍ വാങ്ങി വില്‍പന നടത്തുകയാണ് പതിവ്. ലോക്ക് ഡൗൺ കാലത്ത് ഇവര്‍ വില്‍പന നടത്തിയത് ആയിരക്കണക്കിന് രൂപയുടെ ലഹരി മരുന്നുകളും ഗുളികകളുമാണ്.

മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് യുവാക്കള്‍ക്ക് ലഹരിമരുന്നുകള്‍ വില്‍ക്കുന്ന സംഘമാണ് എക്‌സൈസ് ഷാഡോ സംഘത്തിന്‍റെ വലയിലായത്. വാഹന പരിശോധനക്ക് ഇടയിലാണ് മൂന്നംഗ സംഘം പിടിയിലായത്. നൈട്രാസെപാം ഗുളികകളുടെ നാല്‍പത് സ്‌ട്രിപ്പുകളും ഒരു കിലോ കഞ്ചാവും ഇവരുടെ പക്കല്‍ നിന്നും പിടികൂടി. അ‍ഞ്ചല്‍ വിളക്കുടി സ്വദേശികളായ സനുസാബു, ആദിഷ്, വിനീത് എന്നിവരാണ് പിടിയിലായത്. 

സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇവര്‍ ലഹരിമരുന്നുകള്‍ വിതരണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്‌കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ മലയോര മേഖലയില്‍പ്പെട്ട യുവാക്കള്‍ക്കാണ് ഇവര്‍ ലഹരി മരുന്നുകള്‍ വില്‍പന നടത്തുന്നത്. ഒരു ഗുളികയ്‌ക്ക് 100 രൂപ എന്ന നിരക്കിലാണ് വില്‍പന നടത്തിയിരുന്നത്.

കടക്കലുള്ള ഒരു മെഡിക്കല്‍ സ്റ്റോറില്‍ നിന്നുമാണ് ഇവര്‍ ഗുളികകള്‍ വാങ്ങിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്. കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ലോക്ക് ഡൗൺ വന്നപ്പോള്‍ ഇവര്‍ വ്യാപകമായി ലഹരി മരുന്നുകള്‍ വില്‍പന നടത്തിയിരുന്നതായും കണ്ടെത്തിയിടുണ്ട്.

സുശാന്ത് സിംഗിന്‍റെ മരണം, റിയ ചക്രബർത്തിക്ക് എതിരെ സിബിഐ എഫ്‌ഐആർ

കായംകുളത്ത് കൊവിഡ് നിരീക്ഷണ കേന്ദ്രത്തിൽ നിന്നും റിമാൻഡ് പ്രതി തടവ് ചാടി

Follow Us:
Download App:
  • android
  • ios