Asianet News MalayalamAsianet News Malayalam

മുത്തങ്ങയിൽ വൻ എംഡിഎംഎ വേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 93 ഗ്രാം എംഡിഎംഎ പിടികൂടി

മുക്കം സ്വദേശി ഷർഹാൻ കെ കെ എന്നയാളാണ് എംഡിഎംഎ കടത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ.

drug smuggling 93 gram MDMA seized from wayanad muthanga nbu
Author
First Published Oct 17, 2023, 8:34 AM IST

വയനാട്: വയനാട് മുത്തങ്ങയിൽ വൻ എംഡിഎംഎ വേട്ട. എക്സൈസ് ചെക്പോസ്റ്റിൽ 93 ഗ്രാം എംഡിഎംഎ പിടികൂടി. മുക്കം സ്വദേശി കെ കെ ഷർഹാൻ എന്നയാളാണ് എംഡിഎംഎ കടത്തിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ. ബെംഗളൂരുവിൽ നിന്ന് മുക്കത്തേക്കാണ് ലഹരി കൊണ്ടുവന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്നലെ രാത്രി എഴ് മണിയോടെ എത്തിയ കെ.എസ്ആർടിസിയിലാണ് ഷർഹാൻ എംഡിഎംഎയുമായി എത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലില്‍ എംഡിഎംഎ കണ്ടെത്തിയത്. ഈ അടുത്ത കാലത്ത് മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിൽ പിടിക്കുന്ന വൻ എംഡിഎംഎ വേട്ടയാണിത്. തുടർനടപടികൾക്കായി ഷെർഹാനെ ബത്തേരി റേഞ്ച് ഓഫീസിന് കൈമാറി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios