ത്രിപുരയില്‍ ഹോളി ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു. 14ഉം 15ഉം വയസുള്ള രണ്ട് പെൺകുട്ടികളാണ് അതിക്രമത്തിന് ഇരയായത്. 

അഗർത്തല: ത്രിപുരയില്‍ ഹോളി ആഘോഷത്തിനിടെ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു. 14ഉം 15ഉം വയസുള്ള രണ്ട് പെൺകുട്ടികളാണ് അതിക്രമത്തിന് ഇരയായത്. എട്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

Add Asianetnews as a Preferred SourcegooglePreferred

ഖൊവായ് ജില്ലയിലാണ് സംഭവം. തിങ്കളാഴ്ച വൈകീട്ട് ഹോളി ആഘോഷിക്കാനായി പുറത്തുപോയ പെൺകുട്ടികൾ രാത്രി വൈകിയിട്ടും തിരിച്ചെത്തിയില്ല. പൊലീസിൽ പരാതി നൽകാൻ മടിച്ച വീട്ടുകാർ സ്വന്തം നിലയിൽ പ്രദേശത്തെല്ലാം അന്വേഷിച്ചു. ഫലമൊന്നുമുണ്ടായില്ല. 

പിറ്റേന്ന് രാവിലെ ദേഹമാസകലം പരിക്കുകളോടെ പെൺകുട്ടികൾ തിരിച്ചെത്തി. ബലാത്സംഗ വിവരം കുട്ടികൾ തന്നെ ബന്ധുക്കളോട് പറഞ്ഞു. എട്ടുപേർ ചേർന്ന് വനത്തിലേക്ക് കൊണ്ടുപോയി രാത്രി മുഴുവൻ ബലാത്സംഗം ചെയ്തു. മരിച്ചെന്ന് കരുതി പുലർച്ചെ വനത്തിലുപേക്ഷിച്ച് അക്രമികൾ പോയി. 

കുടുംബത്തിന്റെ പരാതിയിൽ എട്ട് പ്രതികളെയും പിടികൂടിയെന്ന് പൊലീസ് പറഞ്ഞു. ബിമല്‍ ദെബർമ, സോയല്‍, മൈക്കല്‍, നിഷിത്, ബിരേഷ്, ജഗ്ഗു, ബികാഷ്, ഹൃഷിത് എന്നിങ്ങനെയാണ് പ്രതികളുടെ പേര്.