അജ്ഞാത മൃതദേഹമെന്ന നിലയില്‍ പോസ്റ്റ്‍മോര്‍ട്ടം നടത്തിയപ്പോഴാണ് ശ്വാസം മുട്ടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ഇതോടെയാണ് കൊല്ലപ്പെട്ടത് ആരാണെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചത്. യുവാവിന്‍റെ വിവരങ്ങള്‍ വ്യക്തമായതോടെ പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്യുകയായിരുന്നു. 

ടാറ്റിയ(മധ്യപ്രദേശ്): മദ്യപിച്ച് അമ്മയേയും സഹോദരിയേയും സഹോദരന്‍റെ ഭാര്യയേയും ബലാത്സംഗം ചെയ്ത യുവാവിനെ കൊലപ്പെടുത്തി വീട്ടുകാര്‍. 24 കാരനായ യുവാവിന്‍റെ മൃതദേഹം മധ്യപ്രദേശിലെ ഗോപാല്‍ദാസ് മലയിടുക്കില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നത്. നവംബര്‍ 12നാണ് യുവാവിന്‍റെ മൃതദേഹം അഴുകാന്‍ തുടങ്ങിയ നിലയില്‍ പൊലീസ് കണ്ടെത്തിയത്. 

Add Asianetnews as a Preferred SourcegooglePreferred

അജ്ഞാത മൃതദേഹമെന്ന നിലയില്‍ പോസ്റ്റ്‍മോര്‍ട്ടം++ നടത്തിയപ്പോഴാണ് ശ്വാസം മുട്ടിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയതായി കണ്ടെത്തിയത്. ഇതോടെയാണ് കൊല്ലപ്പെട്ടത് ആരാണെന്ന് പൊലീസ് അന്വേഷണം ആരംഭിച്ചത്. യുവാവിന്‍റെ വിവരങ്ങള്‍ വ്യക്തമായതോടെ പൊലീസ് വീട്ടുകാരെ ചോദ്യം ചെയ്യുകയായിരുന്നു. മദ്യപിച്ച് ലക്കുകെട്ടശേഷം അമ്മയേയും സഹോദരിയേയും ഇയാള്‍ നിരവധി ബലാത്സംഗം ചെയ്തിരുന്നു. 

നവംബര്‍ 11 ന് മദ്യപിച്ച് വന്ന ശേഷം സഹോദരന്‍റെ ഭാര്യയെ പീഡിപ്പിച്ചതോടെ ഇയാളെ വീട്ടുകാര്‍ കൊലപ്പെടുത്തുകയായിരുന്നു. മകന്‍റെ ഉപദ്രവം സഹിക്കാവുന്നതിന് അപ്പുറമായിരുന്നുവെന്നും പറഞ്ഞ് തിരുത്താനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കടുത്ത നടപടി സ്വീകരിച്ചതെന്നാണ് യുവാവിന്‍റെ മാതാപിതാക്കള്‍ പറയുന്നത്. സംഭവത്തില്‍ യുവാവിന്‍റെ മാതാപിതാക്കളും ഇളയ സഹോദരനും സഹോദരന്‍റെ ഭാര്യയേയും പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.