1,30000 രൂപ പലിശയ്ക്ക പണം നല്‍കുന്നയാളില്‍ നിന്ന് ദിനേഷ് വാങ്ങിയിരുന്നു. തന്റെ ഭൂമി വിറ്റ് 3 ലക്ഷം രൂപ ദിനേഷ് പകരം നല്‍കുകയും ചെയ്തു...
ഭോപ്പാല്‍: പലിശയ്ക്ക് പണം നല്‍കിയയാള്‍ അപമാനിച്ചതില്‍ മനംനൊന്ത് മധ്യപ്രദേശില്‍ കര്‍ഷകന്‍ ജീവനൊടുക്കി. മധ്യപ്രദേശിലെ ബര്‍വാനി ജില്ലയിലെ കര്‍ഷകനായ ദിനേഷ്് പര്‍മാര്‍ എന്ന നാല്‍പ്പതുകാരനാണ് ആത്മഹത്യ ചെയ്തത്.
1,30000 രൂപ പലിശയ്ക്ക പണം നല്‍കുന്നയാളില്‍ നിന്ന് ദിനേഷ് വാങ്ങിയിരുന്നു. തന്റെ ഭൂമി വിറ്റ് 3 ലക്ഷം രൂപ ദിനേഷ് പകരം നല്‍കുകയും ചെയ്തു. ഇനിയും എട്ട് ലക്ഷം രൂപ നല്‍കണമെന്നാവശയപ്പെട്ട് പലിശയ്ക്ക പണം നല്‍കിയയാള്‍ തുടര്‍ച്ചയായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്നും ദിനേഷിന്റെ കുടുംബം പറഞ്ഞു.
പണം ആവശ്യപ്പെട്ട് ആഴ്ചയില് നിരവധി തവണ ഇയാള്‍ ഫോണ്‍ ചെയ്യുന്നതില്‍ ദിനേഷ് അസ്വസ്ഥനായിരുന്നുവെന്ന് സഹോദരന്‍ സുജിത്ത് പറഞ്ഞു. '' ആത്മമഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്തു. തെളിവുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കും. '' - ജില്ലാ പൊലീസ സൂപ്രണ്ട് നിമിഷ് അഗര്‍വാള്‍ പറഞ്ഞു.
താന്‍ പണം തിരിച്ചുനല്‍കിയിട്ടുണ്ടെന്നാണ് ആത്മഹത്യാക്കുറിപ്പിലുള്ളത്. പലിശയ്ക്ക് പണം നല്‍കാന്‍ ഇയാള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്ന് പരിശോധിക്കുമെന്നും ജില്ലാ കലക്ടര്‍ ശിവ് രാജ് സിംഗ് വെര്‍മ്മ പറഞ്ഞു.
