ന്യൂയോര്‍ക്ക്: വീട്ടിലേക്ക് അതിക്രമിച്ച് കയറിയ യുവാവിനെ കീഴ്പ്പെടുത്തി എണ്‍പത്തിരണ്ടുകാരിയായ ബോഡി ബില്‍ഡര്‍. സ്ഥിരം വര്‍ക്കൗട്ടുകള്‍ക്ക് ശേഷം ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന ബോഡിബില്‍ഡറും 82കാരിയുമായ വില്ലി മര്‍ഫി എന്ന ന്യൂയോര്‍ക്ക് സ്വദേശിനിയുടെ വീട്ടിലേക്കാണ് രാത്രി 11 മണിയോടെ യുവാവ് എത്തിയത്.

വാതിലില്‍ തട്ടിവിളിച്ച് സുഖമില്ല ആംബുലന്‍സ് വിളിച്ച് സഹായിക്കാമോയെന്ന് ചോദിച്ചായിരുന്നു യുവാവ് വില്ലിയുടെ വീട്ടിലെത്തിയത്. ഫോണെടുക്കാനായി വില്ലി തിരിഞ്ഞ സമയത്ത് യുവാവ് വാതില്‍ പൊളിച്ച് അകത്തേക്ക് കയറുകയായിരുന്നു. കയ്യെത്തും ദൂരത്തുണ്ടായിരുന്ന ഒടിഞ്ഞ മേശ വച്ച് യുവാവിനെ നേരിടുകയായിരുന്നു. 

View image on Twitter

അടിയേറ്റ് ഇയാള്‍ നിലത്തുവീണതോടെ ഇയാളുടെ മേല്‍ കയറിയിരുന്ന ഇവര്‍ യുവാവിന്‍റെ മുഖത്തേക്ക് ഷാംപൂ ഒഴിച്ചു. പിന്നീട് ചൂലെടുത്ത് അടി തുടങ്ങിയതോടെ അക്രമി കീഴടങ്ങുകയായിരുന്നു വില്ലി മര്‍ഫി. ഇതിന് ശേഷം പൊലീസില്‍ വിവരമറിയിച്ചു വില്ലി മര്‍ഫി. വൃദ്ധയാണെന്ന് കരുതി വീട്ടില്‍ കയറിയ അക്രമിക്ക് തെറ്റിപ്പോയെന്നാണ് സംഭവത്തേക്കുറിച്ച് പൊലീസ് പറയുന്നത്.