Asianet News MalayalamAsianet News Malayalam

വ്യാജ ജിഎസ്ടി രേഖയടക്കം ഉണ്ടാക്കി 2 വർഷത്തിനിടെ തട്ടിയെടുത്തത് 1 കോടി 38 ലക്ഷം രൂപ, ഫിനാൻസ് മാനേജർ അറസ്റ്റിൽ 

സ്ഥാപനത്തിന്‍റെ GST / Income Tax/PE/ ESI / TDS എന്നിവ അടച്ചതിന്‍റെ വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തി വന്നിരുന്നത്

Finance manager arrested for embezzling Rs 1 crore 38 lakh Financial fraud in Thrissur
Author
First Published Aug 23, 2024, 3:31 PM IST | Last Updated Aug 23, 2024, 3:33 PM IST

തൃശ്ശൂർ: കേരളത്തിലെ പ്രമുഖ പരസ്യ ഏജന്‍സിയായ വളപ്പില കമ്യൂണിക്കേഷന്‍സിന്റെ ഹെഡ് ഓഫീസിലെ അക്കൗണ്ട് ദുരുപയോഗം ചെയ്ത് 1 കോടി 38 ലക്ഷം രൂപ തട്ടിയെടുത്ത ഫിനാൻസ് മാനേജർ തൃശ്ശൂർ ആമ്പല്ലൂര്‍ വട്ടണാത്ര സ്വദേശി തൊട്ടിപ്പറമ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണൻ മകൻ വിഷ്ണുപ്രസാദ് ടി യു (30 വയസ്സ്) ആണ് അറസ്റ്റിലായത്. 2022 നവംബര്‍ 1 മുതല്‍ സ്ഥാപനത്തില്‍ ഫിനാന്‍സ് മാനേജറായി ജോലിചെയ്തുവരവേ സ്വന്തം സാമ്പത്തിക ലാഭത്തിനായി ഓണ്‍ലൈന്‍ ബാങ്കിങ്ങിലൂടെയാണ് പ്രതി തട്ടിപ്പ് നടത്തിയത്.

സ്ഥാപനത്തിന്‍റെ GST / Income Tax/PE/ ESI / TDS എന്നിവ അടച്ചതിന്‍റെ വ്യാജരേഖകള്‍ ഉണ്ടാക്കിയാണ് പ്രതി തട്ടിപ്പ് നടത്തി വന്നിരുന്നത്. സ്ഥാപനത്തിന്‍റെ ഓഡിറ്റിംഗിന് വിഭാഗം പ്രതിയുടെ സാമ്പത്തിക തട്ടിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് തൃശ്ശൂർ ടൗൺ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയും തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തി വരുന്നതുമാണ്. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതിയും, ഹൈക്കോടതിയും, സുപ്രീം കോടതിയും തള്ളിയിട്ടുള്ളതുമാണ്.

'ഞങ്ങളുടെ പല അംഗങ്ങളെയും വിളിച്ചില്ല, മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ കമ്മിറ്റിക്കു മുമ്പിലെത്തി'

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios