Asianet News MalayalamAsianet News Malayalam

വൈഗ കൊലപാതകം; സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷണത്തിനായി സനുമോഹനെ മുംബൈ പൊലീസ് കൊണ്ടുപോയി

എട്ട് പേരിൽ നിന്നായി ആറ് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസ് ജയിലിലെത്തി സനുമോഹൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

financial fraud case mumbai police  taken Sanu mohan
Author
Kochi, First Published May 5, 2021, 9:50 AM IST

കൊച്ചി: കൊച്ചിയിലെ വൈഗ കൊലക്കേസ് പ്രതി സനുമോഹനെ സാമ്പത്തിക തട്ടിപ്പ് കേസിലെ അന്വേഷണത്തിനായി മുംബൈ പൊലീസ് കൊണ്ടുപോയി. പൂനൈയിൽ സ്റ്റീൽ വ്യാപാരം നടത്തിയിരുന്ന സമയത്താണ് സനുമോഹൻ സാമ്പത്തിക തട്ടിപ്പ് നടത്തിയത്. എട്ട് പേരിൽ നിന്നായി ആറ് കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് കേസ്. വൈഗ കൊലക്കേസിൽ അറസ്റ്റിലായ സനുമോഹനെ തെളിവെടുപ്പിനുശേഷം കോടതി റിമാൻഡ് ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസമാണ് മുംബൈ പൊലീസ് ജയിലിലെത്തി സനുമോഹൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുംബൈ ചീഫ് മെട്രോപ്പളിറ്റൻ്റ് കോടതിയുടെ പ്രെഡക്ഷൻ വാറണ്ട് ഹാജരാക്കിയാണ് സനുമോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചക്ക് ശേഷം കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി അന്വേഷണം നടത്താനാണ് മുംബൈ പൊലീസിൻ്റെ തീരുമാനം. കൊച്ചിയിലെത്തിയ നാലംഗ അന്വേഷണ സംഘം സനു മോഹന്റെ കങ്ങരപ്പടിയിലെ ഫ്ലാറ്റിൽ പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ ഫ്ലാറ്റിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു.

Follow Us:
Download App:
  • android
  • ios