കണ്ണൂര്‍: കണ്ണൂർ പരിയാരത്ത് കെഎസ്ഇബിയുടെ കരാർ ജോലികൾക്കായി എത്തിച്ച ജെസിബിയുടെ ബ്രേക്ക‍ർ മോഷ്ടിച്ച കേസിൽ അഞ്ച് പേർ അറസ്റ്റിൽ. കൂടാളി സ്വദേശികളായ അജിത്ത്, മിഥുൻ, പ്രജീഷ്, അമൽ, സബിൻ എന്നിവരാണ് അറസ്റ്റിലായത്. 

പത്ത് ലക്ഷം രൂപ വിലവരുന്ന ബ്രേക്കറാണ് ഇവർ കഴിഞ്ഞ മാസം മോഷ്ടിച്ചത്. ആയിരം കിലോയോളം ഭാരം വരും ഇതിന്. കെഎസ്ഇബി കരാർ ജീവനക്കാരാനായ അജിത്താണ് മോഷണത്തിന്‍റെ മുഖ്യ സൂത്രധാരൻ.