Asianet News MalayalamAsianet News Malayalam

പെൺവാണിഭം: മഹിളാ മോര്‍ച്ച നേതാവ് അടക്കം അഞ്ച് പേര്‍ പിടിയില്‍

മുന്‍ മഹിളാ മോര്‍ച്ചാ നേതാവിന്റെ വീട്ടിലെ ഇലക്ട്രീഷ്യന് നല്‍കാനുള്ള പണത്തിന് പകരമായും പെണ്‍കുട്ടിയെ നല്‍കി.  പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് ബ്ലാക്ക്മെയില്‍ ചെയ്തതായും പരാതി

Five including a former BJP Mahila Morcha leader held for allegedly raping minor girl
Author
Jaipur, First Published Oct 3, 2020, 10:46 AM IST

സവായ് മധോപൂര്‍: രാജസ്ഥാനില്‍ പീഡനപരാതിയില്‍ മഹിളാ മോര്‍ച്ച നേതാവ് അടക്കം അഞ്ച് പേര്‍ പിടിയില്‍. ബിജെപിയുടെ മഹിളാ മോര്‍ച്ച മുന്‍ ജില്ലാ അധ്യക്ഷ സ്മിതാ വര്‍മ്മ അടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ സംഘം വിവിധയിടങ്ങളില്‍ എത്തിച്ച് എട്ട് തവണ പീഡിപ്പിച്ചുവെന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പരാതിയിലാണ് നടപടി. 

ഹീരാ ലാല്‍, പൂനം ചൌധരി, രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ എന്നിവരാണ് പിടിയിലായിട്ടുള്ള മറ്റ് രണ്ട് പേര്‍. സെപ്തംബര്‍ 22നാണ് രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടി പരാതി നല്‍കിയത്. സ്മിതാ വര്‍മ്മ സെക്സ് റാക്കറ്റിന്‍റെ ഭാഗമാക്കി പണത്തിന് പകരം തന്നെ കാഴ്ച വച്ചുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.  സ്മിത നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയുമാണ് തന്നെ പല സ്ഥലങ്ങളില്‍ എത്തിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു. 

2019 ഓക്ടോബര്‍ മുതല്‍ 2020 മെയ് വരെയുള്ള സമയത്തായിരുന്നു പീഡനമെന്നും പരാതി വിശദമാക്കുന്നു. സ്കൂളില്‍ നിന്ന് മടങ്ങുന്ന വഴിയില്‍ വച്ചാണ് പെണ്‍കുട്ടിയേ സംഘം കൂട്ടിക്കൊണ്ട് പോയത്. ബിജെപി നേതാവിനെ കാണിക്കാം എന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. ഇതിന് ശേഷം പെണ്‍കുട്ടിയെ ഒരാള്‍ക്ക് പണത്തിന് വേണ്ട മുന്‍ മഹിളാ മോര്‍ച്ച നേതാവ് കാഴ്ച വച്ചത്. 

സ്മിതയുടെ വീട്ടിലെ ഇലക്ട്രീഷ്യന് നല്‍കാനുള്ള പണത്തിന് പകരമായാണ് ഈ പെണ്‍കുട്ടിയെ നല്‍കിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അഗസ്റ്റ് നാലിന് പെണ്‍കുട്ടിയുടെ കയ്യിലുണ്ടായിരുന്ന പണം അപഹരിച്ച ശേഷം സ്മിത പെണ്‍കുട്ടിയെ ജയ്പൂരിലേക്ക് അയക്കാന്‍ ശ്രമിച്ചു. പീഡനദൃശ്യങ്ങള്‍ മൊബൈലില്‍ ചിത്രീകരിച്ച് ബ്ലാക്ക്മെയില്‍ ചെയ്തതായും പരാതിയില്‍ പറയുന്നു.

എന്നാല്‍ രാജസ്ഥാനിലെ സര്‍ക്കാരിന് കേസിലെ ബിജെപി ബന്ധം മാത്രമാണ് കാണാനാവുന്നതെന്നാണ് ബിജെപി വക്താവും പാര്‍ലമെന്‍റ് അംഗവുമായ രാജ്യവര്‍ധന്‍ റാത്തോഡ് ട്വീറ്റ് ചെയ്തിട്ടുള്ളത്. മൂക്കിന് താഴെ സ്ത്രീകള്‍ക്കെതിരായ നടന്ന അക്രമം കാണാന്‍ ഓട്ടോ പൈലറ്റ് സര്‍ക്കാരിനായില്ലെന്നും റാത്തോഡ് പരിഹസിക്കുന്നു. സ്ത്രീകളെ ദുരുപയോഗിക്കുന്നത് ആരാണെങ്കിലും എവിടെയാണെങ്കിലും പൊറുക്കാനാവുന്നതല്ലെന്നുമാണ് റാത്തോഡ് ട്വീറ്റ് ചെയ്തിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios