കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിദേശ നിർമ്മിത സിഗരറ്റ് പിടികൂടി. കുവൈറ്റിൽ നിന്നും അനധികൃതമായി കൊണ്ടുവന്ന ഒന്നര ലക്ഷം രൂപയുടെ വിദേശ നിർമ്മിത സിഗരറ്റാണ് പിടികൂടിയത്. കോഴിക്കോട് സ്വദേശി അബ്ദുൾ റഹ്മാന്റെ പക്കല്‍ നിന്നാണ് കാർട്ടൻ സിഗരറ്റ് പിടികൂടിയത്.