വിമാനത്താവളം വഴി ഇവർ 100 കിലോ സ്വർണം കടത്തിയെന്ന് ഡിആര്‍ഐ വിശദമാക്കി. മറ്റൊരു ജീവനക്കാരനായ മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു

തിരുവനന്തപുരം: വിമാനത്താവളം വഴിയുള്ള കള്ളക്കടത്തില്‍ ഏര്‍പ്പെട്ട നാല് വിമാനത്താവള ജീവനക്കാരും ഒരു ഏജന്റും പിടിയിൽ. തിരുവനന്തപുരം വിമാനത്താവളത്തിലെ എയർ ഇന്ത്യ സാറ്റ്സ് ജീവനക്കാരാണ് പിടിയിലായവർ. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

റോണി, റബീൽ , നബിൻ, ഫൈസൽ എന്നീ ജീവനക്കാരാണ് പിടിയിലായത്. കള്ളക്കടത്ത് ഏജന്‍റ് ഉബൈസും പിടിയിലായി. വിമാനത്താവളം വഴി ഇവർ 100 കിലോ സ്വർണം കടത്തിയെന്ന് ഡിആര്‍ഐ വിശദമാക്കി. മറ്റൊരു ജീവനക്കാരനായ മുഹമ്മദ് ഷിയാസ് കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. വിമാനത്താവളം വഴിയുള്ള കള്ളക്കടത്തിന്റെ ഇടനിലക്കാരനാണ് ഉബൈസെന്ന് ഡിആർഐ വിശദമാക്കി.