പാലാരവിട്ടം, തൃപ്പൂണിത്തുറ, എറണാകുളം നോർത്ത് എന്നിവിടങ്ങളില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. 

കൊച്ചി: കൊച്ചിയിൽ വൻ മയക്കുമരുന്നു വേട്ട. 20 ലക്ഷത്തിലേറെ രൂപ വിലവരുന്ന 721 എൽ എസ് ഡി സ്റ്റാമ്പുകളുമായി നാല് യുവാക്കൾ പിടിയിൽ. കൊച്ചി ഡാൻസാഫിന്‍റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. നെവിന്‍ ഓസ്റ്റിന്‍, അമല്‍, അക്ഷയ്, ലെവിന്‍ ലോറന്‍സ് എന്നിവരാണ് പിടിയിലായത്.

പാലാരവിട്ടം, തൃപ്പൂണിത്തുറ, എറണാകുളം നോർത്ത് എന്നിവിടങ്ങളില്‍ നടന്ന പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. മയക്കുമരുന്ന് കൂടാതെ പ്രതികളിൽ നിന്ന് എട്ട് ലക്ഷത്തിലേറെ രൂപയും പിടികൂടിയിട്ടുണ്ട്.