രാത്രി ഒന്‍പതുമണിയോടെ റോട്ടറി ജംഗ്ഷനുസമീപത്ത് വച്ച് സംശയാസ്പദ സാഹചര്യത്തില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് വില്‍പ്പനയാണെന്ന് മനസിലായത്. 

തൊടുപുഴ: ഇടുക്കിയില്‍ മയക്കുമരുന്നുമായി (Drugs) യുവാക്കള്‍ പിടിയില്‍ (Youth Arrested). രണ്ട് കേസുകളിലായി നാല് പേരാണ് കഞ്ചാവും9Marijuana) എംഡിഎംഎയുമായി (MDMA) തൊടുപുഴ പൊലീസിന്‍റെ പിടിയിലാവുന്നത്. ഷമല്‍ ഹംസ, അഭിഷേക് ജിതേഷ്, അഫ്സല്‍ നാസര്‍ എന്നിവരാണ് കാറില്‍ മയക്കുമരുന്നും കഞ്ചാവും വില്‍പ്പന നടത്തുന്നതിനിടെ പിടിയിലായത്.

പ്രതികളില്‍ നിന്നും 600 ഗ്രാം കഞ്ചാവും 4.5 ഗ്രാം എംഡിഎംഎയും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച രാത്രിയാണ് യുവാക്കളെ പൊലീസ് പൊക്കിയത്. രാത്രി ഒന്‍പതുമണിയോടെ റോട്ടറി ജംഗ്ഷനുസമീപത്ത് വച്ച് സംശയാസ്പദ സാഹചര്യത്തില്‍ കണ്ട യുവാക്കളെ ചോദ്യം ചെയ്തപ്പോഴാണ് മയക്കുമരുന്ന് വില്‍പ്പനയാണെന്ന് മനസിലായത്. പിന്നീട് ഇവരുടെ വീട്ടിലെത്തിയും പൊലീസ് പരിശോധന നടത്തി. 

പട്ടയം കവലിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ട് കിലോ കഞ്ചാവ് പൊലീസ് കണ്ടെത്തി. പ്രതികളില്‍ മൂന്ന് പേരെ നേരത്തെയും മയക്കുമരുന്ന് കേസുകളില്‍ പൊലീസ് പിടികൂടിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികള പൊലീസ് കോടതിയില്‍ ഹാജരാക്കി. ജില്ലയില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിച്ച് വരികയായണെന്നും പൊലീസ് പരിശോധന ശക്തമാക്കുമെന്നും നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എജി ലാലല്‍ പറഞ്ഞു.