തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം.  നിരവധി കേസുകളില്‍ പ്രതിയായ ശരത് ലാലിന്  വെട്ടേറ്റു. ദീപുവെന്ന ഗുണ്ടയാണ് വെട്ടിയത്. രണ്ട് പേരും ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെയുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് ചേന്തിയില്‍ വച്ച് ആക്രമണമുണ്ടായത്. നഗരസഭ കൗണ്‍സിലര്‍ സിനിയുടെ വീട്ടിലേക്കാണ് വെട്ടേറ്റ ശരത് ലാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ പൊലീസ് പൊലീസ് കേസെടുക്കുന്നില്ലെന്നും പരാതിയുണ്ട്.