തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറടയിൽ വൻ കഞ്ചാവ് ശേഖരം പിടികൂടി. വീട്ടിൽ ശേഖരിച്ചിരുന്ന 55 കിലോഗ്രാം കഞ്ചാവാണ് റൂറൽ എസ് പിയുടെ സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്. കഞ്ചാവ് സൂക്ഷിച്ച നിഖിൽ, ഹാരിഫ്, നാഗര രാജൻ എന്നിവരെ കസ്റ്റഡിയിൽ എടുത്തു.

തമിഴ്നാട്ടിലെ കമ്പം തേനി പ്രദേശങ്ങളിൽ നിന്നും ഇരുചക്രവാഹനങ്ങളിൽ അതിർത്തി കടന്നാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അതിർത്തി പ്രദേശങ്ങളിൽ ജോലിക്കെത്തിയ അന്യസംസ്ഥാനതൊഴിലാളികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് കൊണ്ടുവന്നത്.