Asianet News MalayalamAsianet News Malayalam

കീഴടങ്ങാൻ കോടതിയിലെത്തിയ പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അഞ്ച് പേർ അറസ്റ്റിൽ

സ്വർണ്ണ കവർച്ചയുമായി ബന്ധമില്ലെന്നും കഞ്ചാവ് വില്പനയെച്ചൊല്ലിയുള്ള തർക്കമാണ്  തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറയുന്നു.

gold robbery accused kidnapped from aluva court
Author
Kochi, First Published Jun 3, 2020, 4:32 PM IST

കൊച്ചി: കീഴടങ്ങാൻ കോടതിയിലേക്ക് എത്തിയ ആലുവ എടയാർ സ്വർണ്ണ കവർച്ച കേസിലെ പ്രതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. സംഭവത്തില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. 20 കിലോ സ്വർണ്ണം കവർന്ന കേസിലെ പ്രതിയായ തൊടുപുഴ സ്വദേശി ജമാലിനെയാണ് അഞ്ചംഗ സംഘം തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. 

ആലുവ ഇഎസ്ഐ റോഡിൽ ഇന്നോവ കാറിലെത്തിയ സംഘം ജമാലിനെ പിടികൂടുകയായിരുന്നു. പെരുമ്പാവൂർ ഭാഗത്തേക്ക് പോയ വാഹനം പൊലീസ് പിന്തുടർന്നാണ് പ്രതികളെ പിടികൂടിയത്. തൊടുപുഴ കാരിക്കോട് സ്വദേശികളായ വിഷ്ണു, നൗഫൽ ലത്തീഫ്, നൗഫൽ റഫീഖ്, അഭിലാഷ്, ഷാനു എന്നിവരാണ് അറസ്റ്റിലായത്. സ്വർണ്ണ കവർച്ചയുമായി ബന്ധമില്ലെന്നും കഞ്ചാവ് വില്പനയെച്ചൊല്ലിയുള്ള തർക്കമാണ്  തട്ടിക്കൊണ്ടുപോകലിന് കാരണമെന്ന് പൊലീസ് പറയുന്നു.

Follow Us:
Download App:
  • android
  • ios