Asianet News MalayalamAsianet News Malayalam

കൊടുങ്ങല്ലൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം; 28 പവൻ സ്വർണം കവർന്നു

ഇരുനില വീടിന്റെ മുൻവാതിൽ കുത്തിതുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. വീടിനകത്തെ അലമാരകളെല്ലാം തുറന്ന് വലിച്ചു വാരിയിട്ട നിലയിലാണ്. 

gold robbery from locked home in kodungallur
Author
Kodungallur, First Published Jul 21, 2021, 12:37 AM IST

തൃശ്ശൂർ: കൊടുങ്ങല്ലൂർ എടവിലങ്ങിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. 28 പവൻ സ്വർണം കവർന്നു. പ്രവാസിയായ ഷാനവാസിന്‍റെ വീട് കുത്തിതുറന്നണ് മോഷണം നടന്നത്. കൊടുങ്ങല്ലൂർ പോലീസ് അന്വേഷണം തുടങ്ങി. ചൊവ്വാഴ്ച ഉച്ചക്കു മൂന്ന് മണിയോടെ ഷാനവാസിന്റെ സഹോദരൻ താഹയാണ് വീടിന്റെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്.  ഇയാൾ അടുത്ത വീട്ടിലാണ് താമസം. 

ഇരുനില വീടിന്റെ മുൻവാതിൽ കുത്തിതുറന്നാണ് മോഷണം നടത്തിയിട്ടുള്ളത്. വീടിനകത്തെ അലമാരകളെല്ലാം തുറന്ന് വലിച്ചു വാരിയിട്ട നിലയിലാണ്. അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്. ഓരോ പവൻ തൂക്കം വരുന്ന 23 സ്വർണ നാണയങ്ങളും, അഞ്ച് പവൻ തൂക്കം വരുന്ന സ്വർണ ബിസ്ക്കറ്റുമാണ് മോഷണം പോയത്.

ഷാനവാസ് വിദേശത്താണ്. കുടുംബാഗങ്ങൾ കളമശ്ശേരിയിലെ ഫ്ലാറ്റിലാണ് താമസം. രണ്ടാഴ്ച്ച മുമ്പാണ് ഷാനവാസിന്റെ ഭാര്യയും മകനും എടവിലങ്ങിലെ വീട്ടിലെത്തി മടങ്ങിയത്. കൊടുങ്ങല്ലൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. നാളെ ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും. കൊടുങ്ങല്ലൂർ മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ച്ചക്കിടെ അഞ്ചിലധികം മോഷണങ്ങൾ നടന്നിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios