കോഴിക്കോട്: നെടുമ്പാശേരി വിമാനത്താവളത്തിൽ മൂന്നേകാൽ കിലോ സ്വർണവുമായി രണ്ടുപേരെ എയർ കസ്റ്റംസ് ഇൻറലിജൻസ് അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശികളാണ് അറസ്റ്റിലായത്. പേസ്റ്റ് രൂപത്തിലാക്കിയ ഒരു കോടി പത്തുലക്ഷം രൂപയുടെ സ്വർണമാണ് അബുദാബിയിൽ നിന്ന് കൊണ്ടുവന്നത്. അടിവസ്ത്രത്തിനുള്ളിലും ശരീരത്തിലൊളിപ്പിച്ചുമാണ് സ്വർണക്കടത്തിന് ശ്രമിച്ചത്.