തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണ കടത്തിയതിനുള്ളനിർണായക തെളിവുകൾ കസ്റ്റംസിന്. മുമ്പ് സ്വർണം കടത്താൻ ഉപയോഗിച്ച ക്യാരി ബാഗുകൾ കസ്റ്റംസിന് ലഭിച്ചു. ഇന്ന് പ്രതികളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത്  വിവിധ സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിലാണ് ബാഗേജുകൾ കണ്ടെടുത്തത്. 

സരിത്തിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത് . തിരുവനന്തപുരം നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി അഞ്ച് ക്യാരി ബാഗുകളാണ് കണ്ടെത്തിയത്. ഡിപ്ലോമാറ്റിക്ക് ബാഗേജുകൾ വിമാനത്താവളത്തിൽ നിന്ന് ക്ലിയറൻസ് വാങ്ങിയ ശേഷം ഔദ്യോഗിക വാഹനത്തിൽ നേരെ കോൺസുലേറ്റിലേക്ക് കൊണ്ട് പോയി അവിടെ നിന്നാണ് തുറക്കേണ്ടത്. എന്നാൽ അത് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല കൊവിഡ് കാലത്ത് അടക്കം ഇത്തരത്തിൽ ക്യാരി ബാഗുകളിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയതിനുള്ള നിര്‍ണ്ണായക തെളിവാണ് കസ്റ്റംസ് ശേഖരിച്ചിട്ടുള്ളത്. 

കാരി ബാഗുകൾ പലഭാഗങ്ങളിലായി ഉപേക്ഷിച്ചെന്ന് ഇന്നലെ സരിത്ത് ചോദ്യം ചെയ്യലിനിടെ കസ്റ്റംസിനോട് സമ്മതിച്ചതായാണ് വിവരം. 

തുടര്‍ന്ന് വായിക്കാം: എം ശിവശങ്കറിന്‍റെ തിരുവനന്തപുരത്തെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന; അന്വേഷണം നടക്കട്ടെയെന്ന് ശിവശങ്കര്...