Asianet News MalayalamAsianet News Malayalam

യാത്രക്കാരന്‍റെ കൈവശം കോഫി മേക്കർ, തുറന്ന് പരിശോധിച്ച കസ്റ്റംസ് ഞെട്ടി, പിടിച്ചെടുത്തത് കോടികളുടെ സ്വര്‍ണം

കോഫി മേക്കറിനുള്ളില്‍ 3497 ഗ്രാം സ്വര്‍ണമാണുണ്ടായിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു

gold smuggling ; customs finds gold worth 2 crore hidden in cofee maker
Author
First Published Sep 29, 2023, 6:59 PM IST

നാഗ്പുര്‍: നാഗ്പുരില്‍ വിമാനയാത്രക്കാരന്‍ കോഫി മേക്കറിനുള്ളില്‍ കടത്തിയ കോടികളുടെ സ്വര്‍ണം പിടികൂടി. നാഗ്പുര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. യു.എ.ഇയിലെ ഷാര്‍ജയില്‍നിന്നും നാഗ്പുരിലെത്തിയ യാത്രക്കാരനില്‍നിന്നാണ് കസ്റ്റംസ് അധികൃതര്‍ സ്വര്‍ണം പിടികൂടിയത്. 2.10 കോടിയുടെ സ്വര്‍ണം കോഫി മേക്കറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. എയര്‍ അറേബ്യയുടെ വിമാനത്തിലെത്തിയ യാത്രക്കാരെ പരിശോധിക്കുന്നതിനിടെയാണ് സ്വര്‍ണം കണ്ടെത്തിയത്. കോഫി മേക്കറിനുള്ളില്‍ 3497 ഗ്രാം സ്വര്‍ണമാണുണ്ടായിരുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ അന്വേഷണം നടക്കുന്നതിനാല്‍ യാത്രക്കാരന്‍റെ പേരുവിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. അടുത്തിടെ നാഗ്പുര്‍ വിമാനത്താവളത്തില്‍ പിടികൂടുന്ന ഏറ്റവും വലിയ സ്വര്‍ണ വേട്ടകളിലൊന്നാണിത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 

സ്വർണ്ണവുമായി റെജീന, കൈപ്പറ്റാൻ 2 പേർ, തട്ടിക്കൊണ്ടുപോകാൻ 3 പേർ; നെടുമ്പാശേരി വിമാനത്താവളത്തിൽ കൂട്ട അറസ്റ്റ്

കൊച്ചി:  നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തിൽ വീണ്ടും സ്വർണ്ണവേട്ട. അനധികൃതമായി സ്വർണം കടത്തിയ യുവതിയേയും സ്വർണം കവർച്ച നടത്താൻ ലക്ഷ്യമിട്ടെത്തിയ മൂന്ന് യുവാക്കളുൾപ്പെടെ അഞ്ച് പേരെ പൊലീസ് പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എയർ ഇന്ത്യാ എക്സ്പ്രസിൽ എത്തിയ കോഴിക്കോട് സ്വദേശി റജീനയിൽ നിന്നാണ് പൊലീസ് ഒരു കിലോ സ്വർണം പിടികൂടിയത്. റജീനയിൽ നിന്നും നിന്ന് സ്വർണം കൈപ്പറ്റാനെത്തിയ കോഴിക്കോട് സ്വദേശി സലീം, റെജീനയെ തട്ടിക്കൊണ്ട് പോയി കവർച്ച നടത്താൻ ലക്ഷ്യമിട്ട പാലക്കാട് സ്വദേശി ഫഹദ്, തൃശൂർ സ്വദേശികളായ മുഹമ്മദ് ഷാഹിൻ, ഫസീർ ബാബു , നിഖിൽ എന്നിവരെയാണ് നെടുമ്പശ്ശേരി പൊലീസ് പിടികൂടിയത്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. 

 

Follow Us:
Download App:
  • android
  • ios