മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. യാത്രക്കാരായി എത്തിയ നാല് പേരിൽ നിന്നാണ് സ്വർണം പിടിച്ചത്. നാല് പേരിൽ നിന്നായി  2513 ഗ്രാം സ്വര്‍ണം പിടിച്ചിട്ടുണ്ട്. 1.21 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്.  കഴിഞ്ഞ ദിവസങ്ങളിലായി ചര്‍ട്ടേഡ് വിമാനങ്ങൾ  വഴിയുള്ള സ്വർണക്കടത്ത് പിടികൂടിയിരുന്നു. റാസൽഖൈമയിൽ നിന്നെത്തിയ ചാർട്ടേർഡ് വിമാനത്തിലെ യാത്രക്കാരാണ്  ഇന്ന് പിടിയിലായത്. 

കരിപ്പൂർ എയർപോർട്ടിൽ റാസൽഖൈമയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശികളായ അബ്ദുൾ സത്താർ, മുഹമ്മദ് ഫൈസൽ, മിഥിലാജ് എന്നിവരിൽ നിന്ന് 1168 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 1.8 ഗ്രാം സ്വർണവുമായി ഒരു സത്രീക്കൂടി പിടിയിൽ ആയിട്ടുണ്ട്.  റാസൽഖൈമയിൽ നിന്നെത്തിയ തിരുവനന്തപുരം സ്വദേശിയിൽ നിന്നാണ്  1.8 ഗ്രാം സ്വർണം പിടികൂടിയത്.