തിരുച്ചിറപ്പള്ളി: ക്ലാസില്‍ എത്തുന്നില്ലെന്ന് മാതാപിതാക്കളോട് പരാതി പറഞ്ഞ ഹോസ്റ്റല്‍ വാര്‍ഡനെ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി കുത്തിക്കൊന്നു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് സംഭവം. കഴുത്തിനും അടിവയറ്റിനും കുത്തേറ്റ ഹോസ്റ്റല്‍ വാര്‍ഡന്‍ ജി വെങ്കിട്ടരാമന്‍ (45) ആണ് മരിച്ചത്. വിദ്യാര്‍ഥിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

അധികൃതരെ അറിയിക്കാതെ തുടര്‍ച്ചയായി നാല് ദിവസം കോളേജിലും ഹോസ്റ്റലിലും വിദ്യാര്‍ഥി ഹാജരില്ലാത്തത് മാതാപിതാക്കളെ അറിയിച്ചതില്‍ പ്രകോപിതനായാണ് വിദ്യാര്‍ഥി ക്രൂരകൃത്യം ചെയ്തത്. വാര്‍ഡന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ വിദ്യാര്‍ഥിയെ ശകാരിച്ചിരുന്നു.