തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഫൈസല്‍ ഫരീദ് മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളില്‍ ആരെയും തനിക്ക് അറിയില്ല. അന്വേഷണ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് ചിലര്‍ തന്നെ വിളിച്ചിരുന്നു. പേര് ചോദിച്ചപ്പോള്‍ പറയാനുള്ള ധൈര്യം പോലും അവര്‍ കാണിച്ചില്ല. കേസുമായി ബന്ധപ്പെടുത്തി തന്റെ പേര് പ്രചരിപ്പിച്ചതിനെതിരെ കേസ് നല്‍കുന്ന കാര്യം ആലോചിക്കുകയാണെന്നും ഫൈസല്‍ ഫരീദ് പ്രതികരിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാന പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎ ബെംഗളൂരുവില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു.