കഴിഞ്ഞയാഴ്ചയാണ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഒളിവിൽ പോകുകയായിരുന്നു ഇയാൾ. 

തിരുവനന്തപുരം: ജയിലിൽ നിന്ന് പുറത്തിറങ്ങിയ കാപ്പ കേസ് പ്രതി കൊല്ലപ്പെട്ടു. നരുവാമൂട് സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ഹോളോബ്രിക്സ് നിർമ്മിക്കുന്ന കമ്പനിക്കുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ അനീഷിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞയാഴ്ചയാണ് കാപ്പ ചുമത്തപ്പെട്ട് ജയിലിലായിരുന്ന അനീഷ് പുറത്തിറങ്ങുന്നത്. പുറത്തിറങ്ങിയ അന്ന് തന്നെ വീട്ടമ്മയുടെ മാല മോഷ്ടിച്ച് ഒളിവിലായിരുന്നു ഇയാൾ. 

Add Asianetnews as a Preferred SourcegooglePreferred

YouTube video player

ഒരു കൊലപാതകക്കേസിലും, നാല് വധശ്രമക്കേസിലും ചില കവർച്ചാ കേസുകളിലും പ്രതിയാണ് അനീഷ്. വിയ്യൂർ ജയിലിൽ തടവിലായിരുന്നു.ഹോളോ ബ്രിക്സ് നിർമ്മാണ ശാലയിൽ തങ്ങുകയായിരുന്ന ഇയാളെ ഒരു സംഘം രാത്രിയെത്തി വെട്ടിക്കൊല്ലുകയായിരുന്നുവെന്നാണ് വിവരം.

കാട്ടാക്കട ഡിവൈഎസ്‍പി സ്ഥലത്തെത്തി പരിശോധന നടത്തി.