കാസർകോട്: കാസർകോട്ട് യുവാവ് നാലുപേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ കനിയാലയിലാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള യുവാവാണ് ബന്ധുക്കളായ നാല് പേരെ വെട്ടിക്കൊന്നത്.

തിങ്കളാഴ്ച വൈകിട്ടോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സദാശിവ, വിട്‌ല, ദേവസി, ബാബു എന്നിവരാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ഉദയന്‍ എന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഇയാൾ കടുത്ത മാനസിക പ്രശ്നങ്ങളുള്ളയാളാണ് എന്നാണ് ലഭിക്കുന്ന വിവരം.  ഉദയന്റെ അമ്മാവന്‍മാരടക്കമുള്ളവരാണ് മരിച്ചത്. 
 

Read Also: കൊവിഡ് പ്രതിരോധത്തില്‍ അലംഭാവം കാണിച്ചത് ആര്? വിശദീകരിച്ച് മുഖ്യമന്ത്രി...