2010 ഫെബ്രുവരി 15 നാണ് ഖാസി സിഎം അബ്ദുള്ള മൗലവിയെ ചമ്പരിക്ക കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈബ്രാഞ്ചും സിബിഐയും അന്വേഷിച്ചെങ്കിലും മരണം ആത്മഹത്യയാണെന്നായിരുന്നു റിപ്പോര്‍ട്ട്.
കാസര്‍കോട്: ചെമ്പരിക്ക ഖാസി സിഎം അബ്ദുള്ള മൗലവലിയുടെ ദുരൂഹ മരണം കൊലപാതകം തന്നെയെന്ന് ആക്ഷന്‍ കമ്മിറ്റി അന്വേഷിക്കാന്‍ നിയോഗിച്ച ജനകീയ അന്വേഷണ കമ്മീഷന്. മരണപ്പെട്ട ഖാസിയുടെ സന്തത സഹചാരിയായ ഡ്രൈവര്‍ ഹുസൈനെ ചോദ്യം ചെയ്താല്‍ കൊലപാതകികളെ കണ്ടെത്താനാകുമെന്നും ജനകീയ അന്വേഷണ കമ്മീഷന് ഭാരവാഹികള്‍ കോഴിക്കോട്ട് പറഞ്ഞു.
2010 ഫെബ്രുവരി 15 നാണ് ഖാസി സിഎം അബ്ദുള്ള മൗലവിയെ ചമ്പരിക്ക കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈബ്രാഞ്ചും സിബിഐയും അന്വേഷിച്ചെങ്കിലും മരണം ആത്മഹത്യയാണെന്നായിരുന്നു റിപ്പോര്‍ട്ട്. മരണം ആത്മഹത്യയാണെന്ന് രണ്ട് തവണ സിബിഐ കോടിതിയില്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കോടതി മടക്കി. ഈ സാഹചര്യത്തിലാണ് കാസര്‍കോഡ് രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജനകീയ അന്വേഷണ കമ്മീഷന് രൂപം നല്‍കിയത്.
അഭിഭാഷകരായ പിഎ പൗരന്, എല്‍സി ജോര്‍ജ്ജ്, ടിവി രാജേന്ദ്രന് എന്നിവര്‍ അംഗങ്ങളായ കമ്മീഷനാണ് ഖാസിയുടെ മരണം കൊലപാതകമാണെന്നും ശക്തമായ അന്വേഷണം വേണമെന്നുമുള്ള നിര്‍ദേശം മുന്നോട്ട് വെക്കുന്നത്. മലബാര്‍ ഇസ്ലാമിക് കോംപ്ലക്സ് എന്ന പേരിലുള്ള സംഘടനയെ അച്ചടക്കത്തോടെ ഖാസി നയിച്ചതില്‍ പലര്‍ക്കും വിരോധമുണ്ടായിരുന്നു. അനാവശ്യചെലവ് വരുത്തുന്നത് തടഞ്ഞതടക്കം പലതും പ്രശ്നമായപ്പോള്‍ ഖാസിയെ കൊന്ന് കടലില്‍ തള്ളിയതാണെന്നും ജനകീയ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ട് പറയുന്നു.
ഡിവൈഎസ്പി ഹബീബിനെതിരെ വകുപ്പ് തല അന്വേഷണം വേണം. ഖാസിയുടെ ഡ്രൈവറായിരുന്ന ഹുസൈന് ഖാസി മരിച്ച ശേഷം എങ്ങനെ കോടികളുടെ സമ്പത്തുണ്ടായി എന്ന കാര്യം പരിശോധിക്കണമെന്നും റിപ്പോര്‍ട്ട് പറയുന്നു. കുറ്റക്കാരെന്ന് സംശയമുള്ളവരുടെ പേരുകള്‍ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
Read Exclusive COVID-19 Coronavirus News updates, from Kerala, India and World at Asianet News.
Watch Asianetnews Live TV Here
വെർച്വൽ ബോട്ട് റേസിംഗ് ഗെയിം കളിക്കൂ.. സ്വയം ചലഞ്ച് ചെയ്യൂ... ഇപ്പോൾ കളിക്കാൻ ക്ലിക്കുചെയ്യുക
പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.Last Updated Jan 20, 2021, 12:01 AM IST
Post your Comments