മൈസൂരു: മൈസുരുവിൽ  സ്വർണവ്യാപാരിയിൽ നിന്ന് ഒരുകിലോ സ്വർണം തട്ടിയ കേസിൽ കാസർകോട് സ്വദേശി അറസ്റ്റിൽ. മുട്ടത്തറ റഹ്‌മാനി നഗറിൽ എസ്എ ഹമീദലിയാണ് ലഷ്കർ പോലീസിന്റെ പിടിയിലായത്.

മൈസുരുവിലെ ജ്വല്ലറിയിൽ നിന്ന് കഴിഞ്ഞ ഒക്ടോബറിലാണ് 45 ലക്ഷം രൂപയുടെ സ്വർണം വാങ്ങി പണം നൽകാതെ ഇയാൾ മുങ്ങിയത്. കാസർകോട്ടെ ഒരു ലോഡ്ജിൽ ദിവസങ്ങളോളം താമസിച്ചd ഫോൺ ചോർത്തിയാണ് പ്രതിയെ പോലീസ് പിടികൂടിയത്. 500 ഗ്രാം സ്വർണവും ഒരു എസ്‌യുവി കാറും ഇയാളിൽ നിന്നും പിടിച്ചെടുത്തു.