Asianet News MalayalamAsianet News Malayalam

കെവിൻ വധക്കേസ്: വിചാരണക്കിടെ രണ്ട് സാക്ഷികൾ കൂടി കൂറുമാറി

കെവിൻ വധക്കേസ് വിചാരണക്കിടെ രണ്ട് സാക്ഷികൾ കൂടി കൂറുമാറി. രണ്ടാം പ്രതി നിയാസിന്റെ അയൽവാസികളായ സുനീഷ്, മുനീർ എന്നിവരാണ് പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്. 

Kevin murder case witness  changed statements
Author
Kerala, First Published May 16, 2019, 12:01 AM IST

കോട്ടയം: കെവിൻ വധക്കേസ് വിചാരണക്കിടെ രണ്ട് സാക്ഷികൾ കൂടി കൂറുമാറി. രണ്ടാം പ്രതി നിയാസിന്റെ അയൽവാസികളായ സുനീഷ്, മുനീർ എന്നിവരാണ് പ്രതികൾക്ക് അനുകൂലമായി മൊഴി നൽകിയത്. ഇതോടെ കേസിൽ കൂറുമാറിയ സാക്ഷികളുടെ എണ്ണം മൂന്നായി.

കഴിഞ്ഞ ജൂൺ ഏഴിന് നിയാസിന്റെ വീട്ടിൽ പൊലീസ് തെളിവെടുപ്പ് നടത്തിയപ്പോൾ സാക്ഷികളായിരുന്നു മൊഴി മാറ്റിയ സനീഷും മുനീറും. തെളിവെടുപ്പിനിടെ നിയാസ് തന്റെ മൊബൈൽ വീട്ടിൽ നിന്നെടുത്ത് പൊലീസിന് കൈമാറി. ഇക്കാര്യങ്ങൾ സനീഷും മുനീറും ഉദ്യോഗസ്ഥന് മൊഴിയായി നൽകിയിരുന്നു. എന്നാൽ കോടതിയിൽ വിവാദത്തിനിടെ ഇരുവരും മൊഴി നിഷേധിച്ചു. 

പൊലീസ് എന്തിനാണ് നിയാസിന്റെ വീട്ടിലെത്തിയതെന്ന് അറിയില്ലെന്നും നിയാസ് മൊബൈൽ ഫോൺ -പൊലീസിന് കൈമാറുന്നത് കണ്ടില്ലെന്നും ഇരുവരു കോടതിയിൽ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ ചില പേപ്പറുകളിൽ ഒപ്പിട്ട് വാങ്ങുകയായിരുന്നുവെന്നും പേപ്പറിൽ എഴുതിയിരുന്ന കാര്യങ്ങളെ കുറിച്ച് അറിയില്ലെന്നും മൊഴി നൽകി. ഇതോടെ ഇരു സാക്ഷികളും കുറുമാറിയതായി കോടതി രേഖപ്പെടുത്തി.

നേരത്തെ 28-ാം സാക്ഷിയും പ്രതികളുടെ സുഹൃത്തുമായ എബിൻ പ്രദീപും മൊഴിമാറ്റിയിരുന്നു. ഇന്ന് വിസ്തരിച്ച മറ്റ് രണ്ട് സാക്ഷികൾ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നൽകി. അന്വേഷണ വേളയിൽ പൊലീസ് കണ്ടെടുത്ത കൈവിന്റെ മുണ്ടും,  പ്രതികൾ ഉപയോഗിച്ച വാളും മറ്റ് രണ്ടു സാക്ഷികൾ തിരിച്ചറിഞ്ഞു. കെവിന്റെ മുണ്ട് നാലാം പ്രതി ഷഫിൻ പൊലീസ് സാന്നിധ്യത്തിൽ എടുക്കുന്നത് കണ്ടതായി നാട്ടുകാരനായ അലക്സ് പി ചാക്കോ മൊഴി നൽകി. 

ഷെഫിനെയും അലക്സ് തിരിച്ചറിഞ്ഞു പത്താം പ്രതി വിഷ്ണുവാണ് വാളുകൾ ഒളിപ്പിച്ചത്, വിഷ്ണു വാളുകൾ പൊലീസ് ഉദ്യോഗസ്ഥർക്ക് എടുത്ത് നൽകുന്നത് കണ്ടതായി പ്രദേശവാസി ഹരികുമാർ മൊഴി നൽകി. കണ്ടെടുത്ത വാളുകളും പ്രതി വിഷ്ണുവിനെയും ഹരികുമാർ  കോടതിയിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios