Asianet News MalayalamAsianet News Malayalam

കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് അന്വേഷണം ആന്റി ടെററിസ്റ്റ് സ്ക്വാഡിന് കൈമാറി

രവി പൂജാരിയുടെയടക്കം പങ്ക് വെളിപ്പെട്ടതോടെ ഉന്നത പോലീസ് സംഘം ബ്യൂട്ടിപാർലർ വെടിവയ്പ് കേസില്‍ നേരിട്ട് ശ്രദ്ധ പുലർത്തിയിരുന്നു. സെനഗലില്‍ വച്ച് പൂജാരി പിടിയിലായതോടെ ആകാംക്ഷ വർദ്ധിച്ചു. 

kochi beauty parlor shooting case investigation transferred to anti terrorist squad
Author
Kochi, First Published Aug 28, 2020, 11:57 AM IST

കൊച്ചി: കൊച്ചി ബ്യൂട്ടിപാർലർ വെടിവയ്പ്പ് കേസ് അന്വേഷണം ആന്റി ടെററിസ്റ്റ് സ്ക്വാഡിന് കൈമാറി. അധോലോക കുറ്റവാളി രവി പൂജാരി മുഖ്യപ്രതിയായ കേസാണിത്. എറണാകുളം ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിച്ചിരുന്നത്. രവി പൂജാരിക്കെതിരായ കുറ്റപത്രം നേരത്തെ സമർപ്പിച്ചിരുന്നു. തുടരന്വേഷണമാകും ആന്റി ടെററിസ്റ്റ് സ്ക്വാ‍ഡ് നടത്തുക. രവി പൂജാരി പ്രതിയായ കേരളത്തിലെ മറ്റ് രണ്ട് കേസുകൾ കൂടി ഇതേ അന്വേഷണ സംഘത്തിന് കൈമാറുമെന്നാണ് വിവരം. 

രവി പൂജാരിയുടെയടക്കം പങ്ക് വെളിപ്പെട്ടതോടെ ഉന്നത പോലീസ് സംഘം ബ്യൂട്ടിപാർലർ വെടിവയ്പ് കേസില്‍ നേരിട്ട് ശ്രദ്ധ പുലർത്തിയിരുന്നു. സെനഗലില്‍ വച്ച് പൂജാരി പിടിയിലായതോടെ ആകാംക്ഷ വർദ്ധിച്ചു. 

2018 ഡിസംബര്‍ 15നാണ് കൊച്ചി കടവന്ത്രയിൽ ലീന മരിയ പോളിന്‍റെ ഉടമസ്ഥതയിലുള്ള  ബ്യൂട്ടി പാർലറിന് നേരെ ബൈക്കിലെത്തിയവർ വെടിവെച്ചത്. 

Follow Us:
Download App:
  • android
  • ios