Asianet News MalayalamAsianet News Malayalam

യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസ്: മാര്‍ട്ടിന്‍ ജോസഫിനെ കാക്കാനാട്ടെ ഫ്ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ്

കൊച്ചിയില്‍ നിന്ന് ഒളിവില്‍ പോകുന്നതിന് മുന്പ് താമസിച്ച ഫ്ലാറ്റിലായിരുന്നു തൃക്കാക്കരയിലെ തെളിവെടുപ്പ്. കഴിഞ്ഞ മൂന്നിന് പുലര്‍ച്ച പ്രതി ഇവിടെ നിന്ന് ഒളിവില്‍ പോകുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു.

kochi flat rape case police out culprit martin for evidence collection
Author
Kochi, First Published Jun 17, 2021, 12:24 AM IST

കൊച്ചി: ഫ്ലാറ്റില്‍ തടവിലിട്ട് യുവതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പ്രതി മാര്‍ട്ടിന്‍ ജോസഫിനെ കാക്കാനാട്ടെ ഫ്ലാറ്റില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. നാളെ പ്രതി ഒളിവില്‍ താമസിച്ച തൃശൂരിലെ വിവിധ ഇടങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടു പോകും. പ്രതിയുടെ സാന്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ബാങ്കുകള്‍ പൊലീസിന് കൈമാറി

കൊച്ചിയില്‍ നിന്ന് ഒളിവില്‍ പോകുന്നതിന് മുന്പ് താമസിച്ച ഫ്ലാറ്റിലായിരുന്നു തൃക്കാക്കരയിലെ തെളിവെടുപ്പ്. കഴിഞ്ഞ മൂന്നിന് പുലര്‍ച്ച പ്രതി ഇവിടെ നിന്ന് ഒളിവില്‍ പോകുന്നതിന്‍റെ സിസി ടിവി ദൃശ്യങ്ങള്‍ നേരത്തെ പൊലീസിന് ലഭിച്ചിരുന്നു. കേസില്‍ നേരത്തെ പിടിയിലായ മൂന്ന് പ്രതികള്‍ക്കൊപ്പം തെളിവെടുപ്പ് നടത്താനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്.മാര്‍ട്ടിന്‍ കൊച്ചിയില്‍ നിന്ന് രക്ഷപ്പെടുത്താനും ഒളിവില്‍ താമസിപ്പിക്കാനും സഹായിച്ചവരാണിവര്‍.ഇതിനായി ഇവരെ കസ്റ്റഡിയില്‍ കിട്ടാന്‍‍ കോടതിയില്‍ ഹര്‍ജിയും നല്‍കി. 

എന്നാല്‍ ഇവരില്‍ ഒരാള്‍ക്ക് കൊവിഡ് പൊസീറ്റിവായി. മറ്റ് രണ്ട് പേരെയും ക്വാറന്‍റീനില്‍ ആക്കേണ്ടതു കൊണ്ട് കസ്റ്റഡി അപേക്ഷ പിന്നീട് പരിഗണിക്കാനായി മാറ്റി. മാര്‍ട്ടിനെയും കൊണ്ട് നാളെ പെലീസ് തൃശൂരില്‍ തെളിവെടുപ്പിന് പോകും. ഇവിടെ ഒളിവില്‍കഴിഞ്ഞ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തും. 

മാര്‍ട്ടിന്‍റെ സാന്പത്തിക ഇടപാടുകള്‍ പരിശോധിക്കന്നതിന്‍റെ ഭാഗമായി ഇയാള്ക്ക് അക്കൗണ്ടുള്ള ബാങ്കുകളില്‍നിന്ന് പൊലീസ് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഈ രേഖകള്‍ ബാങ്കുകള്‍ കൈമാറിയിട്ടുണ്ട്. പലിശക്ക് പണം വായ്പ്പ നല്‍കുന്നത് ഉള്‍പ്പടെ വിവിധ ബിസിനസുകള്‍ ചെയ്തിട്ടുണ്ടെന്നാണ് മാര്‍ട്ടന്‍ മൊഴി നല്കിയിരിക്കുന്നത്. ഇവയുടെ നിജസ്ഥിതി പരിശോധിക്കും.

Follow Us:
Download App:
  • android
  • ios