കൊച്ചി: എറണാകുളം റൂറൽ ജില്ലയിൽ കാപ്പാ നിയമം ലംഘിച്ചതിന് യുവാവിനെതിരെ പൊലീസ് കേസെടുത്തു. പള്ളിപ്പുറം ചെറായി കേളന്തറ വീട്ടിൽ ആഷിക് ബാബുവിനെതിരെയാണ് കേസ്. 

മുനമ്പം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ കൊലപാതകശ്രമം, അന്യായമായി സംഘംചേരൽ തുടങ്ങി വിവിധ കുറ്റകൃത്യങ്ങൾ നടത്തിയ ഇയാളെ എസ്.പി.കെ. കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥിനത്തിൽ കഴിഞ്ഞ മാർച്ച് 20ന് ഒരു വർഷത്തേക്ക് നാടുകടത്തിയിരുന്നു. 

ഈ ഉത്തരവ് ലംഘിച്ച് ആഷിക് സെപ്ടംബർ 20ന് മുനമ്പം പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പ്രവേശിക്കുകയായിരുന്നു. ഇയാളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.