Asianet News MalayalamAsianet News Malayalam

കൂടത്തായി കൊലപാതകം: ജോൺസന്റെ രഹസ്യമൊഴി രേഖപ്പെടുത്താനൊരുങ്ങി പൊലീസ്

  • കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിക്കും
  • കൂടത്തായി കൊലപാതകക്കേസിൽ റീപോസ്റ്റുമാർട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തിൽ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്താനായില്ല
Koodathai murders johnson crpc 164 statement may be ragistered
Author
Koodathai, First Published Nov 20, 2019, 4:17 PM IST

കോഴിക്കോട്: കൂടത്തായി കൂട്ട കൊലപാതക കേസിൽ ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസന്റെ രഹസ്യമൊഴി ( 164 ) രേഖപ്പെടുത്തിയേക്കും. ഇതിനായുള്ള നീക്കം പൊലീസ് നടത്തുന്നതായാണ് വിവരം. നാളെ കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പൊലീസ് അപേക്ഷ സമർപ്പിക്കും.

കൂടത്തായി കൊലപാതകക്കേസിൽ റീപോസ്റ്റുമാർട്ടം നടത്തിയെങ്കിലും മരിച്ചവരുടെ ശരീരത്തിൽ നിന്ന് സയനൈഡിന്‍റെ അംശം കണ്ടെത്താനായില്ല. കേരള ഹൈക്കോടതിയിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. കേസിൽ പ്രതിയായ പ്രജികുമാറിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോഴാണ് അന്വേഷണസംഘം ഇക്കാര്യം അറിയിച്ചത്.

മൃതദേഹം സംസ്കരിച്ച് വർഷങ്ങൾ കഴി‍ഞ്ഞതിനാൽ സയനൈഡിന്‍റെ അംശം കണ്ടെത്തുക ബുദ്ധിമുട്ടായിരുന്നു. എന്നാൽ, മുഖ്യപ്രതി ജോളിയുടെ വീട്ടിൽ നിന്ന് തന്നെ സയനൈഡ് കിട്ടിയിട്ടുണ്ടെന്നും ഇത് പ്രധാന തെളിവായി മാറുമെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. പ്രജി കുമാറിന് ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios